ഭൂമിക്ക് സമീപത്തു കൂടി എവറസ്റ്റ് കൊടുമുടിയോളം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം അടുത്തമാസം കടന്നുപോകുമെന്ന് ഗവേഷകർ. ഭൂമിയുമായി ഇത് കൂട്ടിയിടിക്കാൻ സാധ്യതയില്ലെന്നും ഭൂമിയിൽ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തക്ക വലുപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. 52768 (1998 OR2 ) എന്നാണ് ഈ ഛിന്നഗ്രഹത്തിനു പേരിട്ടിരിക്കുന്നത്.
1 – 2.5 മൈലുകൾ വീതിയുള്ള ഈ ഛിന്നഗ്രഹം മണിക്കൂറിൽ 19,461 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നാസ യാണ് 1998ൽ ഈ ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയത് .ഏപ്രിൽ 29 ന് പുലർച്ചെ 4. 56 ഓടെയാണ് ഛിന്നഗ്രഹം ഭൂമിക്ക് സമീപമെത്തുമെന്നു പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.

You must be logged in to post a comment Login