ദേവസ്വം വക ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ വിഷ്ണു എന്ന ആന ഇടഞ്ഞ് കോവിലകത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമ നശിപ്പിച്ചു. തട്ടി തകർത്ത് നിലത്തിട്ട പ്രതിമയ്ക്കുമേൽ കുറച്ചു നേരം മണം പിടിച്ച് നിന്നശേഷമാണ് ആന അടങ്ങിയത്.
രാവിലെ പാപ്പാൻ ബാലമുരളി ആനയെ അഴിച്ച് പനമ്പട്ടയെടുക്കാൻ കൊണ്ടു പോയിരുന്നു , മടങ്ങി വന്നപ്പോഴാണ് ആന ഇടഞ്ഞു പ്രതിമയോട് ദേഷ്യം തീർത്തത്. ഒടുവിൽ അടങ്ങിയ ആനയെ പാപ്പാൻമാർ നിയന്ത്രിച്ച് കെട്ടുംതറിയിൽ തളക്കുകയായിരുന്നു. പ്രതിമ സ്ഥാപിച്ചത് ഒരു വർഷം മുൻപാണ്. ആനത്താവളത്തിൽ എത്തുന്ന സന്ദർശകർ സ്ഥിരമായി സെൽഫിയും ഫോട്ടോയും എടുക്കാറുള്ള സ്ഥലമായിരുന്നു ഇത്.

You must be logged in to post a comment Login