ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഭൂചലനം. ഇന്നലെ രാത്രി 10.15നും 10.25നുമാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു തവണ പ്രകമ്പനവും മുഴക്കവുമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു.
പരിസരത്തെ വീടുകൾക്ക് ചെറുതായി വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പരിശോധിച്ച് വരികയാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

You must be logged in to post a comment Login