കേരളത്തില്‍ കൊറോണ വൈറസ് ! ജാഗ്രത പാലിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍

0
162

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവരോ, ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്തവരോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.