കാലിഫോര്‍ണിയ : ബാസ്കറ്റ് ബോള്‍ ഇതിഹാസമായ കോബി ബ്രയന്‍റ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചു. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലാണ് അപകടം ഉണ്ടായത് . എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമാണ് കോബി ബ്രയന്‍റ് . നാല്‍പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും അപകടത്തില്‍ കൊല്ലപ്പെട്ടു. കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ ഈ അപകടമുണ്ടായത് ഞായറാഴ്ചയാണ്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര്‍ അപകടത്തില്‍ മരണമടഞ്ഞു. പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ടീമായ ലേക്കേഴ്സിന് വേണ്ടി കളിച്ച 20 സീസണുകളില്‍ 18 സീസണുകളിലും കോബിയായിരുന്നു താരം. അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പുയര്‍ത്താന്‍ ലേക്കേഴ്സിനെ മുന്‍ നിരയില്‍ നിന്ന് നയിച്ചതും കോബിയായിരുന്നു.

You must be logged in to post a comment Login