തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മീന്‍ കിട്ടാതായ സാഹചര്യത്തില്‍ കോഴിക്കടകളില്‍ ഫാമുകളില്‍ നിന്നും കൊണ്ട് വരുന്ന കോഴികള്‍ക്ക് ഫാമുകാര്‍ ദിനംപ്രതി അധിക വില ഈടാക്കുന്നുവെന്നു പരാതി.
പക്ഷിപ്പനി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ലോക്ക്ഡൗണ്‍കൂടി എത്തിയതും നോമ്പുകാലമായതിനാലും രണ്ടാഴ്ചമുമ്പ് ഒരുകിലോ കോഴി ഇറച്ചിക്ക് 50 രൂപയായി വില ഇടിഞ്ഞിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ അത് പിന്നീട് കിലോക്ക് 120 രൂപയായി. പിന്നീട് 150 ആയി. ഇന്നലെ 190 രൂപയായി ഉയര്‍ന്നു.
ഇതേതുടര്‍ന്ന് ചില കച്ചവടക്കാര്‍ ഫാമുകാരില്‍ നിന്നും ഇന്നലെ കോഴി വാങ്ങിയതുമില്ല. ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നോമ്പുതുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അമിതവില നിയന്ത്രിക്കാന്‍ പഞ്ചായത്തും മറ്റ് റവന്യൂ, പോലീസ് അധികൃതരും ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മീനുകള്‍ക്ക് തീവിലയായതോടെ ആറ്റിങ്ങലില്‍ കോഴിയിച്ചിക്ക് വന്‍ വിലക്കയറ്റമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നേരത്തെ 140 രൂപയായിരുന്ന ഇപ്പോള്‍ 190 മുതല്‍ 220 വരെയായി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ചിറയിന്‍കീഴ് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പൗള്‍ട്രി ഫോമുകളില്‍ പരിശോധന നടത്തി. കടയില്‍ വില പ്രദര്‍ശിപ്പിക്കണമെന്നും അമിതവില ഈടാക്കിയാല്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ പൗള്‍ട്രി ഫോം ഉടമകളും ലൈസന്‍സ് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ, കഴിഞ്ഞ ദിവസം ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്‌ക്വാഡിന് വിവരം ലഭിച്ചതോടെ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം കിലോയ്ക്കടുത്ത് മല്‍സ്യമാണു ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും പോലീസും ചേര്‍ന്നു പിടികൂടിയത്.

You must be logged in to post a comment Login