കൊറോണ : ചൈന ജൈവായുധമായി സൃഷ്ടിച്ചത് ? 20 ട്രില്യൻ നഷ്ട്ടപരിഹാരം കിട്ടണം.

0
101

 

ലോകത്താകമാനം 3,82,000 ത്തിൽ അധികം പേരെ ബാധിക്കുകയും ഇതുവരെ 16,500 ൽ ഏറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടികൾക്കൊരുങ്ങി യുഎസ്സിലെ ചില സംഘടനകൾ. യു എസ്സിലെ വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടനയായ ഫ്രീഡം വാച്ച്, സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്‌പെഷലൈസ് ചെയ്ത ടെക്സസ് കമ്പനിയായ ബസ് ഫോട്ടോസ് എന്നീ കമ്പനികളാണ് ടെക്‌സസ് കോടതിയെ സമീപിച്ചത്. ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത് .

ചൈനീസ് സർക്കാരാണു അനധികൃത ജൈവായുധമായി കൊറോണ വൈറസിനെ ഉണ്ടാക്കിയതെന്നും. രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് പുറത്തുപോയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് അപ്രതീക്ഷിതമായി പുറത്തുപോകുകയായിരുന്നു.

ചൈനീസ് ജനത നല്ലവരാണ് എന്നാൽ അവിടത്തെ സർക്കാരിന്റെ ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയുടെ ഫലമാണ് ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നത് . അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.