അവിനാശിയിൽ വോൾവോ ബസിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ലോറി ഡ്രൈവർക്കെന്നു പ്രാഥമിക നിഗമനം
ലോറിയുടെ സാങ്കേതികത്തകരാർ മൂലമല്ല അപകടം ഉണ്ടായതെന്നാണ് വിദഗ്ധർ പറയുന്നത്. അപകടമുണ്ടായത് ടയർ പൊട്ടിയല്ല. ഡ്രൈവർ ഉറങ്ങിപ്പോവുകയോ വളവിൽ ലോറി അമിത വേഗത്തിൽ വന്നതോ ആവാം കാരണം. ഓടിക്കൊണ്ടിരുന്ന ട്രാക്കിലെ ഡിവൈഡറിൽ ഉരഞ്ഞാണ് ടയര്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് ഡ്രൈവറുടെ പേരിൽ കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കണ്ടെയ്നർ ലോറിയുടെ പെർമിറ്റ് റദ്ദാക്കാനുള്ള സാധ്യത പരിശോധിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ അടിയന്തരയോഗം ബുധനാഴ്ച ചേരും. ലോറികളിൽ രണ്ടു ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

You must be logged in to post a comment Login