കൊച്ചി : സംസ്ഥാനം കോവിഡ് ഭീതിയിലിരിക്കെ നാം ചെയ്യുന്ന സഹായങ്ങള്‍ നാലാളെ അറിയിക്കുന്ന തരത്തിലുളളതാകണമെന്ന് പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി. ഇതിനായി കോവിഡ് സമയത്ത് ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍പോസ്റ്റു ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശനാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
നാട്ടിലെ കോവിഡ് 19 മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രചാരണം നല്‍കണം. ദാനപ്രവൃത്തികള്‍ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്‌ക് മാറ്റരുതെന്നും നിര്‍ദേശത്തിലുണ്ട്.
ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോള്‍ ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫെയ്‌സ്ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം.
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാല്‍ അത് ‘കേരള സപ്പോര്‍ട്‌സ് പിഎം കെയര്‍’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യണം. ഒപ്പം ബിജെപി കേരളം എന്ന ഫെയ്‌സ്ബുക് പേജ് എല്ലാ പ്രവര്‍ത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകള്‍ പതിവായി ഷെയര്‍ ചെയ്യുകയും വേണമെന്നും ഗണേശന്‍ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

You must be logged in to post a comment Login