ഒരേ സമയം ജംഗ്ഷനിലേക്ക് രണ്ടു റോഡുകളിൽ നിന്ന് ഒരു ബൈക്കും ടിപ്പർ ലോറിയും പ്രവേശിക്കുകയും അപകടത്തിൽ പെടുകയും ചെയ്തു. എറണാകുളം പൂക്കാട്ടുപടിയിലാണ് അപകടം നടന്നത് എന്നാണ് വിഡിയോയിൽ നിന്നും ലഭ്യമാകുന്ന വിവരം. ബൈക്കിൽ സഞ്ചരിച്ച ഇരുവരും ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം. അപകടത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല . നാലും കൂടിയ ജംങ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കി വേണം ഡ്രൈവിങ് തുടരാൻ. പ്രധാന റോഡിലൂടെ പോകുന്ന വാഹങ്ങൾക്കാണ് എപ്പോഴും മുൻഗണന അത് തന്നെ വളരെ ശ്രദ്ധിച്ചുവേണം ചെറു ജംങ്ഷനുകളിലേക്ക് കടക്കാൻ. എന്നാൽ പലപ്പോഴും ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ഇത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും
പോക്കറ്റ് റോഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ മെയിൻ റോഡിലേക്ക് പ്രവേശിക്കും മുൻപ് ഇരുവശങ്ങളിൽ നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം താരതമ്യേന കൂടുതൽ ആയിരിക്കും. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രദ്ധിക്കുക.
∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.
∙ ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ അമിത വേഗത്തിൽ പെട്ടെന്ന് ഒരു വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ അതിലെ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല.
∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കും മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി കണക്കിലെടുത്തു വാഹനം ഓടിക്കുക

You must be logged in to post a comment Login