കേന്ദ്ര നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 വരെ തുടരും. കെഎസ്ആർടിസിയിലെ യൂണിയനുകളും പണിമുടക്കിൽ പങ്കെടുത്തതോടെ പലയിടത്തും സർവീസുകൾ രാത്രി 12 മണിയോടെ മുടങ്ങി. ശബരിമല തീർഥാടകരെയും ടൂറിസം മേഖലയെയും ഒഴിവാക്കിയിട്ടുണ്ട് . ജെഇഇ– മെയിൻ പരീക്ഷയ്ക്കു മാറ്റമില്ല. തിരുവല്ലയിൽ സിഐടിയു പ്രവർത്തകർ ബാങ്കുകൾ ബലമായി അടപ്പിച്ചു. വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ശാഖകളാണ് പ്രവർത്തകർ അടപ്പിച്ചത്.
തിരുവനന്തപുരത്ത് ടെക്നോപാർക്കിനു സമീപം പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബംഗാളിൽ ഹൗറ, നോർത്ത് 24 പർഗാന എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു.പണിമുടക്കിൽ വ്യാപാരികൾ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീൻ പറഞ്ഞു.

You must be logged in to post a comment Login