സുരക്ഷാ വീഴ്ചകൾ കണ്ടെത്തൂ …കോടികൾ സമ്മാനമായി നേടൂ…

0
127

സുരക്ഷാ വീഴ്ച കണ്ടെത്തിയ ഹാക്കർക്കു ആപ്പിൾ പാരിതോഷികമായി കൊടുത്തത് 5.71 കോടി .റയാന്‍ പിക്രെന്‍ എന്ന ജോർജിയക്കാരൻ ആണ് ഈ പുതിയ കോടീശ്വരൻ .മുന്‍ ആമസോണ്‍ വെബ് സര്‍വീസസ് സെക്യൂരിറ്റി എഞ്ചിനീയറാണ് റയാന്‍ പിക്രെന്‍ .മാക്ക് ബുക്കിലേയും, ഐഫോണിലേയും ഡിജിറ്റല്‍ ക്യാമറയിലെ സുരക്ഷാ വീഴ്ചകൾ ആണ് ഇദേഹം കണ്ടെത്തിയത് .ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാം വഴിയാണ് റയാന്‍ തന്റെ ഗവേഷണവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എഴ് ബഗ്ഗുകളാണ് റയാന്‍കണ്ടെത്തിയത്.അതിൽ ഒരെണ്ണം ജനുവരി 28 ലെ സഫാരി 13.0.5 വേർഷനിലെ ക്യാമറ ഹൈജാക്ക് ചെയ്യാന്‍ സാധിക്കുന്ന ബഗ്ഗ് ആയിരുന്നു.ഈ ബഗ്ഗുകളിൽ മൂന്നെണ്ണം ആപ്പിൾ പരിഹരിച്ചു എങ്കിലും ,ബാക്കി നാലെണ്ണം ഇപ്പോഴും ബാക്കി ആണ് .മാര്‍ച്ച് 24-ന് സഫാരി പുറത്തിറക്കിയ പുതിയ വേർഷനിലും ഈ ബഗ്ഗുകൾ ഉണ്ട്.

‘ആപ്പിളുമൊത്ത് പ്രവർത്തിച്ചത് ഒരുപാട് അറിവുകൾ നേടാനും ,മനസിലാക്കാനും സാധിച്ചു എന്നും ,ആ ജോലി നന്നായി ആസ്വദിച്ചു എന്നും റയാൻ പറഞ്ഞു .

‘പുതിയ ബഗ്ഗ് ബൗണ്ടി പ്രോഗ്രാം ഉല്‍പ്പന്നങ്ങളെ സുരക്ഷിതമാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും ,സെക്യൂരിറ്റി റിസര്‍ച്ച് കമ്മ്യൂണിറ്റിയുടെ സഹായം ആപ്പിള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും റയാൻ പറഞ്ഞു.

ഉപയോക്താക്കളുടെ ഡാറ്റയെ അപഹരിക്കാനിടയുള്ള പിക്‌സൽ ശ്രേണിയിലെ സ്മാർട്ട്‌ഫോണുകളിൽ ബഗ് കണ്ടെത്താൻ കഴിയുന്ന സുരക്ഷാ ഗവേഷകർക്ക് അവാർഡായി ഒരു മില്യൺ ഡോളർ നൽകുമെന്ന് ഗൂഗിളും പ്രഖ്യാപിച്ചിരിക്കുകയാണ്.ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകളിലെ ക്യാമറ എളുപ്പത്തിൽ ചാരപ്പണി ചെയ്യുമെന്ന് സുരക്ഷാ ഗവേഷകർ അടുത്തിടെ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഈ വാർത്ത വരുന്നത്. സൈബർ സുരക്ഷ സ്ഥാപനമായ ചെക്ക് മാർക്‌സിലെ ഗവേഷകർ, ഹാക്കറിന്  അനുമതികളില്ലാത്ത ഒരു മാൽവെയർ ആപ്ലിക്കേഷൻ വഴി  ഫോട്ടോകൾ എടുക്കുന്നതിനും അല്ലെങ്കിൽ വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനും നിയന്ത്രിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

 

ഫെയ്‌സ്ബുക്കിന്റെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനിൽ ഒരു ബഗ്ഗ്‌ കണ്ടെത്തിയതിനെത്തുടർന്ന് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി കമ്പനി $ 30,000 (ഏകദേശം 21,53,778 രൂപ) ലക്ഷ്മൺ മുത്തിയക്ക് നൽകി. “അനുമതിയില്ലാതെ ഏതെങ്കിലും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ” ആ ബഗ്ഗ് അനുവദിക്കുന്നതായി ഗവേഷകൻ പറഞ്ഞു.  ,