സാമന്ത പാചകം ചെയ്യാറില്ലെന്ന് അമല! പാചക പരീക്ഷണം നടത്തുന്നതിന്റെ വീഡിയോയുമായി സാമന്ത.

0
150

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു സാമന്ത.

കുടുംബത്തിന് വേണ്ടി സാമന്ത പാചകം ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അമലയുടെ മറുപടി. വീട്ടില്‍ നാഗാര്‍ജുന നല്ലൊരു കുക്കാണ്. കുടുംബത്തില്‍ അദ്ദേഹത്തെ പോലെ നല്ലൊരു പാചകകാരന്‍ ഉളളപ്പോള്‍ പിന്നെ എന്തിനാണ് അത് ചെയ്യുന്നതിന് വേറെ ഒരാളെ നിയോഗിക്കേണ്ടത് എന്നാണ് അമല തമാശ രൂപേണ പറഞ്ഞത്. നാഗാര്‍ജുന ഒരു മികച്ച നടന്‍ മാത്രമല്ല, നല്ലൊരു പാചകക്കാരനും കൂടിയാണ്. അക്കിനേനി കുടുംബം ഈ വിഷയത്തില്‍ വളരെ ഭാഗ്യമുളളവരാണ്. അമല കൂട്ടിച്ചേർത്തു.

അതേസമയം, അടുത്തിടെ പാചക പരീക്ഷണം നടത്തുന്നതിന്റെ ഒരു വീഡിയോ സാമന്ത പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് നാഗചൈതന്യയ്ക്ക് വേണ്ടി ഉച്ചഭക്ഷണം ഒരുക്കുന്നതിന്റെ വീഡിയോ ആയിരുന്നു നടി പങ്കുവെച്ചത്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ചുകൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.