നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് മുകേഷ്; ഈവീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തുതോന്നുന്നു

0
114

പ്രവാസി മലയാളികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തുകൊണ്ടിരിക്കുന്നത്.

ഇതിനിടെ, നടനും എംഎല്‍എയുമായ മുകേഷ് തന്റെ പേജില്‍ ഒരുവീഡിയോ പോസ്റ്റു ചെയ്തിരിക്കുകയാണ്. ‘ശിപായി ലഹള’ എന്ന സിനിമയിലെ രംഗമാണ് മുകേഷ് പങ്കുവച്ചത്.

പ്രതിപക്ഷ നേതാവിനെ പരോക്ഷമായി ട്രോളുന്നതാണ് വീഡിയോ എന്നാണ് ഭൂരിപക്ഷാഭിപ്രായം. ശിപായി ലഹളയില്‍ മാതാപിതാക്കളെ കബളിപ്പിച്ച് വമ്പന്‍ കമ്പനിയുടെ മുതലാളി ചമഞ്ഞ് മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് രംഗം. നിലവിലെ രാഷ്ട്രീയ സാഹചര്യവും ആയി ഇതിനു യാതൊരു വിധ ബന്ധവും ഇല്ലെന്ന ക്യാപഷന്‍ നല്‍കിയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.