പാഞ്ഞെത്തിയ ട്രെയിനിനു മുമ്പിൽ നിന്ന് തലനാരിഴയ്ക്കു ഒരു കുടുംബം രക്ഷപ്പെടുന്ന വിഡിയോ വൈറലാകുന്നു. യുഎസിലെ പെൻസിൽവാനിയയിൽ ഫ്രാങ്ക്‌ലിൻ കൗണ്ടിയിലാണ് സംഭവം നടന്നത് . ദൃശ്യങ്ങൾ പതിഞ്ഞത് റയിൽവേ ട്രാക്കിൽ സ്ഥാപിച്ച ക്യാമറയിലാണ്.
റയിൽവേ ട്രാക്കിലൂടെ ഏഴംഗ കുടുംബം തലങ്ങും വിലങ്ങും ഓടി കളിക്കുന്ന ദൃശ്യങ്ങളാണ് 2 മിനിറ്റു ദൈർഖ്യം ഉള്ള വിഡിയോയിലുള്ളത്. ട്രാക്കിലെ കളി ക്യാമറയിൽ സംഘം പകർത്തുന്നുമുണ്ടായിരുന്നു. ട്രെയിൻ കുതിച്ചെത്തിയത് പെട്ടെന്നായിരുന്നു . എല്ലാവരും വശങ്ങളിലേക്ക് ഉടൻതന്നെ
ഓടിമാറി.

You must be logged in to post a comment Login