ചിത്തിര നക്ഷത്രക്കാർക്ക് പുതുവർഷം ഗുണദോഷ സമ്മിശ്രമായിരിക്കും. ചിത്തിര നക്ഷത്രക്കാരെ രാശിയുടെ അടിസ്ഥാനത്തിൽ രണ്ടു തരത്തിൽ പെടുത്താൻ കഴിയും. കന്നി രാശിയും തുലാ രാശിയും. ചിത്തിര നക്ഷത്രത്തിന്റെ ആദ്യ 30 നാഴികയിൽ ജനിച്ചവർ കന്നി രാശിക്കാരും 30 നും 60 നും ഇടയിൽ ജനിച്ചവർ തുലാം രാശിക്കാരും. രണ്ടു കൂറുകാർക്കും സമ്മിശ്ര ഫലം നൽകുന്ന വർഷമായിരിക്കും 2020. വിദ്യാർത്ഥികൾക്ക് ഇത് പൊതുവേ നല്ല കാലഘട്ടമായിരിക്കും. പുതിയ കോഴ്സിന് ചേരുവാനും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ നല്ല വിജയം കൈവരിക്കുവാനും ഈ വർഷം സാധിക്കും, പുതിയ ജോലി ലഭിക്കുന്നതിനു സാധ്യതയുള്ള വർഷമാണ്. വികസിത രാഷ്ട്രങ്ങളിലേയ്ക്ക് ഉപരിപഠനം നടത്തുന്നതിന് കുടിയേറി പാർക്കുന്നതിനുള്ള യോഗം കാണുന്നു. വിദേശ രാജ്യങ്ങളിൽ വസിക്കുന്നവർക്ക് പല വിധ കാരണങ്ങളാൽ ജന്മനാട്ടിലേയ്ക്ക് മടങ്ങി വരുന്നതിനുള്ള യോഗം കാണുന്നു. മറവി മൂലം പല മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് . നല്ലത് എന്നു കരുതി നാം ചെയ്യുകയും പറയുകയും ചെയ്യുന്ന പല കാര്യങ്ങളും അവതരണശൈലിയിലെ പിഴവ് മൂലം ഉദ്ദേശിക്കുന്ന രീതിയ്ക്ക് വിപരീതമായി ഭവിക്കാൻ യോഗം കാണുന്നു. അതുകൊണ്ട് വാക്കുകളിലും പ്രവർത്തികളും അതീവ ശ്രദ്ധ പുലർത്തണം. രോഗദുരിതങ്ങൾ വേട്ടയാടാൻ സാഹചര്യമുള്ളതുകൊണ്ട് ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ മനസ്സിന് യുക്തിയല്ലഎന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യേണ്ടി വരുമെങ്കിലും അതിൽ നിന്നും ലഭിക്കുന്ന അറിവും അനുഭവും ഭാവിയിലേയ്ക്ക് ഒരു മുതൽക്കൂട്ടാവുന്നതായിരിക്കും. ഈ വർഷം പണം കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യാതിരിക്കുക. ഈശ്വര ചിന്തയും മുതിർന്നവരുടെയും ഗുരുക്കന്മാരുടെയും വാക്കു കേട്ടുകൊണ്ടുള്ള തീരുമാനവും മൂലം ജീവിത വിജയം ഉണ്ടാവാം.പൊതുവെ കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള പെരുമാറ്റം ദമ്പതിമാർക്ക് ഗുണം ചെയ്യും. പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടും കർമ്മ മണ്ഡലത്തിൽ കഠിനാദ്ധ്വാനം വേണ്ടി വരും. പണമിടപാടുകളിൽ അതീവ ശ്രദ്ധവേണം. എല്ലാ കാര്യത്തിലും സൂഷ്മതയോടെ പ്രവർത്തിക്കണം. ലാഭം കുറവാണെങ്കിലും നിലനിൽപിനുള്ള സാഹചര്യം ഈ വർഷം ഉണ്ടായിരിക്കും.
ഗണപതിക്ക് ചതുർത്ഥി നാളിൽ നെൽപ്പറ സമർപ്പിക്കുന്നത് ഉത്തമമായിരിക്കും ദേവിക്ക് വെള്ളിയാഴ്ച ദിവസം നാരാങ്ങാ വിളക്ക് എടുക്കുന്നതും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പാനകം കഴിപ്പിക്കുന്നതും ചിത്തിര നക്ഷത്രക്കാർക്ക് 2020 ലെ ദോഷം മാറുവാൻ ഉത്തമം ആയിരിക്കും

You must be logged in to post a comment Login