ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തെ നക്ഷത്രമാണ് പൂരം. ചിങ്ങം രാശിയിൽ വരുന്ന പൂരം നക്ഷത്രത്തിന്റെ അധിപൻ ശുക്രനാണ്. പൂരം നക്ഷത്രക്കാർക്ക് 2020 പൊതുവെ അനുകൂലമായ വർഷമായി കാണുന്നു. ഈ വർഷം എല്ലാ മേഖലയിലും അഭൂത പൂർവ്വമായ വളർച്ച അനുഭവപ്പെടും. വിദ്യാർത്ഥികൾക്കും പൊതുവെ നല്ല കാലമാണിത്. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും പരീക്ഷയിലും ഇന്റർവ്യൂവിലും വിജയിക്കും. കലാ കായിക മത്സരങ്ങൾ തിളങ്ങുവാനും ഈ വർഷം സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ജർക്കും വളരെ നല്ല വർഷമാണ് 2020. ബിസിനസ് സംബന്ധമായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് നല്ലകാലമാണ്. നല്ല സാമ്പത്തിക നേട്ടം ഉണ്ടാകുന്ന കാലം കൂടിയാണ് പൂരം നക്ഷത്രക്കാര്‍ക്ക് 2020. ജീവിത നിലവാരം വർദ്ധിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പറ്റിയ വർഷമാണ് ഇത്. വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന ദമ്പതിമാർക്ക് സന്താന സൗഭാഗ്യം സിദ്ധിക്കുന്ന കാലമാണ് 2020.വിദേശവാസത്തിനുള്ള യോഗവും ഈ വർഷം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടത്തിയെടുക്കാൻ ഈ വർഷം സാധിക്കും. ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം ഒരുപാട് ഉള്ള വർഷം ആണ് 2020 . പുതിയ കർമ്മ പദ്ധതികളും കരാറുകളും ഏറ്റെടുക്കുകയും ഫലപ്രദമായി ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുകയും ചെയ്യും. പുതിയ കർമ്മ മണ്ഡലങ്ങൾ ലഭിക്കുകയും അതിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും. നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങുന്നതിനും യോഗം കാണുന്നു. പുതിയ വീടു വയ്ക്കുന്നതിനോ ഗൃഹം മോടി പിടിപ്പിക്കുന്നതിനോ യോഗം കാണുന്നുണ്ട്. എത്ര വലിയ പ്രശ്നങ്ങളെയും ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനും ഈ വർഷം സാധിക്കും. പൂരം നക്ഷത്രത്തിന് ഈ പുതുവർഷം എല്ലാ വിധത്തിലും അനുകൂലമായി വന്നിരിക്കുന്ന വർഷമായി കാണുന്നു.

You must be logged in to post a comment Login