ചെന്നൈ : തന്റെ രണ്ടു പെൺകുട്ടികളെ നിത്യാനന്ദ ആശ്രമത്തിൽ തടവിൽ വെച്ചിരിക്കുകയാണെന്ന് പെൺകുട്ടികളുടെ അച്ചൻ. നിത്യാനന്ദയുടെ ആശ്രമത്തിലെ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ജനാർദ്ദന ശർമ്മയാണ് ഇപ്പോൾ നിത്യാനന്ദയ്ക്കെതിരെ പോക്സോ കേസ് കൊടുത്തിരിക്കുന്നത്. നിത്യാനന്ദ തന്റെ രണ്ടു പെൺമക്കളെയും തടവിൽ ആക്കിയിരിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. നിത്യാനന്ദയുടെ ഒപ്പം അദ്ദേഹത്തിന്റെ വലംകൈയായ് നിന്നവർ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളുമായി രംഗത്തു വരുന്നത്. അതിൽ ഒരാളാണ് ജനാർദ്ദനശർമ്മയും. ജനാർദ്ദന ശർമ്മയുടെ കഥ ഇങ്ങനെ; 2013 വരെ അദ്ദേഹത്തിന് നിത്യാനന്ദയുമായി ഒരു ബന്ധവുമില്ലായിരുന്നു. എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ച ജനാർദ്ദന ശർമ്മയുടെ ജീവിതം മാറുന്നത് 2013 ലാണ്. പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും ഹൃദയത്തിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നും ഇനി ജീവിതം മുന്നോട്ട് ഇല്ലായെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെയും കൊണ്ട് നിത്യാനന്ദയുടെ ആശ്രമത്തിൽ എത്തി തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് നടന്നത് അത്ഭുതമായിരുന്നു. ഡോക്ടർമാർ മരണം വിധിയെഴുതിയ ജനാർദ്ദന ശർമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. അതോടെ ആ കുടുംബത്തിന് നിത്യാനന്ദയിലുള്ള വിശ്വാസം വർദ്ധിച്ചു. എന്നാൽ അതിനു പകരമായി നിത്യാനന്ദ ആവശ്യപ്പെട്ടത് അവരുടെ കുടുംബം ആശ്രമത്തിന് കീഴിൽ ജീവിക്കണമെന്നായിരുന്നു. നിത്യാനന്ദയോടുള്ള ഭക്തിയും വിശ്വാസവും മൂലം ആ പിതാവ് തന്റെ നാലുമക്കളും ഭാര്യയുമായി ആശ്രമത്തി വന്നു താമസം ആരംഭിച്ചു. ജനാർദ്ദനശർമ്മയുടെ പെൺമക്കൾ ആശ്രമത്തിലെ കാര്യങ്ങളിൽ ശ്രദ്ധിച്ചു തുടങ്ങി. ആശ്രമത്തിൽ നിന്നു വരുന്ന വീഡിയോകളിൽ ഇവരാണ് നിലപാടുകൾ സ്വീകരിച്ചിരുന്നത്. മൂന്നാംകണ്ണ് എന്നൊരു വരം തങ്ങൾക്കു ലഭിച്ചെന്നും ഇനി സ്കാനിംഗ് എക്സ്റേ ഒന്നും ഇല്ലാതെ തന്നെ ഫോട്ടോ നോക്കി ആരോഗ്യപ്രശ്നങ്ങൾ പറയാൻ തങ്ങൾക്കു സാധിക്കും എന്നു വരെ ആ പെൺകുട്ടികൾ അവകാശപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിൽ നിന്നും പുറത്തുകടന്ന ജനാർദ്ദനവർമ്മ നിത്യാനന്ദയ്ക്കെതിരെ പരാതി നൽകുകയായിരുന്നു. തന്റെ രണ്ടു പെൺമക്കളെ നിത്യാനന്ദ തടവിലാക്കിയിരിക്കുകയാണെന്നും പീഢനം നടത്തിയിട്ടുണ്ടെന്നും മറ്റുമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ശർമ്മ ഉന്നയിക്കുന്നത്. ഇതേ തുടർന്നാണ് നിത്യാനന്ദ ഒളിവിൽ പോയിരിക്കുന്നത്. നിത്യാനന്ദയോടൊപ്പം തന്റെ മക്കളുമുണ്ടെന്നാണ് ജനാർദ്ദന ശർമ്മ പറയുന്നത്.

You must be logged in to post a comment Login