സവാള വില വീണ്ടും ഉയരുന്നു. കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ ഇന്നത്തെ വില. സവാളയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. മൂന്നു ദിവസം മുൻപ് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ജനം നട്ടംതിരിയുകയാണ്. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സവോള ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് സവോള ക്ഷാമം വീണ്ടും രൂക്ഷമായത്.

You must be logged in to post a comment Login