നൂറു കണക്കിനു യുവതികളെ നേഴ്സ് വിസയില്‍ യു.കെയില്‍ കൊണ്ടുപോകാം എന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ്. 70ഓളം പേര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ചില പ്രാര്‍ഥന്ന ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരെന്ന വ്യാജേന സമീപിച്ചപ്പോള്‍ വിശ്വസിച്ച് പണം നല്കുകയായിരുന്നു എന്നും ചതിക്കപ്പെടുകയായിരുന്നു എന്നും നേഴ്സുമാര്‍ പറയുന്നു. യു കെ യില്‍ ജോലി വാങ്ങിത്തരാം എന്ന് വാഗ്ദാനം ചെയ്തു ഏകദേശം അറുപത്തിഏഴുപേരില്‍ നിന്നായി കോടി കണക്കിന് രൂപയാണ് തട്ടിയെടുത്തത്. തേവര പൊലീസില്‍ ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ മാര്‍ഗരറ്റ് എന്ന സ്ത്രീ അറസ്റ്റിലായി. ഇവരുടെ പിന്നില്‍ വേറെയും നിരവധിപേര്‍ ഉണ്ടെന്നാണ് കരുതുന്നത്.
പ്രയര്‍ ഗ്രൂപ്പില്‍ അംഗമായ നഴ്സിംഗ് കഴിഞ്ഞവര്‍ക്കു യു കെ യില്‍ വാന്‍ സ്പ്രതിഫലമുള്ള ജോലി നല്‍കാമെന്നു ഇവര്‍ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ സന്ദേശങ്ങളിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇവരെ സമീപിച്ചവരില്‍ നിന്നും യു കെ യില്‍ ജോലി ഉറപ്പാണെന്നും വിശ്വസിപ്പിച്ച് ഓരോരുത്തരിലും നിന്നും നാല് ലക്ഷം രൂപ വീതംവാങ്ങി. ബിന്ദു എന്ന് പരിചയപ്പെടുത്തി ഇവരില്‍ നിന്നും പണം തട്ടിയ സ്ത്രീയുടെ ശരിയായ പേര് മാര്‍ഗരറ്റ് ആണ് എന്നുള്ളത് ഇവര്‍ അറിയുന്നത് പോലീസ് പറഞ്ഞിട്ടാണ്.

You must be logged in to post a comment Login