തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉള്ളതിനാല്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ എ.സി എക്‌സ്പ്രസ് (22208) മാര്‍ച്ച് 22,25,29 എപ്രില്‍ ഒന്ന് ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്‌സ്പ്രസിന്റെ (22207) മാര്‍ച്ച് 20,24,27,31 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം 21 ന് സര്‍വീസ് നടത്തേണ്ട എറണാകുളം ജംഗ്ഷന്‍വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനും (06015) ഈ ട്രെയിനിന്റെ 22നുള്ള മടക്ക സര്‍വീസും (06016) പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം കോവിഡ് ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയും ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

You must be logged in to post a comment Login