ഭിക്ഷാടന മാഫിയ കേരളത്തില്‍ ശക്തമാകുകയാണ്. നൂറുകണക്കിനു കുട്ടികളാണ് ഇവരുടെ പിടിയിലകപ്പെട്ടിരിക്കുന്നത്. കുട്ടികളെ തട്ടിയെടുത്തും അന്യസംസ്ഥാനത്തു നിന്നും ഇവിടെയെത്തിച്ച് ഭിക്ഷാടനത്തിനിറക്കുന്ന മാഫിയ വളരെ ശക്തമാണ്.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലുണ്ടായ സംഭവം ആരുടെയും കരളലിയിക്കുന്നതാണ്. അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരു തമിഴ് സ്ത്രീയുടെ മര്‍ദനമേറ്റ് കണ്ണുതകര്‍ന്ന് കരഞ്ഞു കൊണ്ടു വഴിയരികില്‍ നില്‍ക്കുന്ന ബാലന്‍. നാട്ടുകാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ ബാലനെ ഭിക്ഷാടനത്തിനുപയോഗിക്കുകയായിരുന്നുവെന്നു കരുതുന്നു.

You must be logged in to post a comment Login