പൗരത്വബിൽ , നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ക്യാമ്പസുകളിൽ പ്രതിഷേധം ആളിക്കത്തുന്നു . ലക്‌നൗ നദ്‌വ കോളേജിൽ വിദ്യാർഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. മുംബൈ ടാറ്റ ഇൻസ്റ്റിട്യൂട്ടിലും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും പ്രതിഷേധം തുടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മെഗാ റാലി നടത്തും.
ജാമിയ വിദ്യാർഥികൾക്ക് പിന്തുണയുമായാണ് നദ്‌വ കോളേജിൽ വിദ്യാർഥികൾ സംഘടിച്ചത്. കോളേജ് ഗേറ്റിനു പുറത്ത് നിലയുറപ്പിച്ച പോലീസും അകത്തു നിന്ന ആയിരക്കണക്കിന് വിദ്യാർഥികളും തമ്മിൽ കല്ലേറുണ്ടായി. വിദ്യാർഥികൾ പുറത്തിറങ്ങാതിരിക്കാൻ പോലീസ് ഗേറ്റ് പൂട്ടി. തുടർന്ന് സ്ഥിതി നിയന്ത്രണ വിധേയമായെന്നു പോലീസ് അറിയിച്ചു. പൗരത്വനിയമഭേഗതിക്കെരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയുണ്ടായി . ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ക്യാംപസിനു പുറത്ത് പ്രതിഷേധപ്രകടനം നടത്തി. കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അലിഗഡിലും മീററ്റിലും ഇന്റർനെറ്റ് വിച്ഛേദിക്കുകയുണ്ടായി .

You must be logged in to post a comment Login