പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. , ഗുവാഹത്തിയില്‍ കര്‍ഫ്യു ലംഘിച്ച് പ്രതിഷേധമാര്‍ച്ച് നടത്താനുണ്ടായ നീക്കം സൈന്യം തടഞ്ഞു . അസാമിൽ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചേക്കും എന്നാണ് സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 21 ട്രെയിനുകളും . ദിബ്രുഗഡിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട് .
എന്നാല്‍ ഇതിനിടെ അസാം ജനതയോട് സമാധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പൗരത്വബില്ലിന്‍റെ പേരില്‍ ആശങ്കവേണ്ടെന്നും അസം ജനതയുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കും. ജനങ്ങള്‍ അക്രമങ്ങളില്‍നിന്ന് പിന്മാറണം എന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആഹ്വാനം ചെയ്യുകയുണ്ടായി .
പൗരത്വബില്ലിനെതിരെ അസമില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗുവാഹത്തിയില്‍ അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി . ഗുവാഹത്തിയില്‍ പൊലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
അതേസമയം ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

You must be logged in to post a comment Login