ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു !

0
475

ദേശീയപാത 66 ൽ വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടിൽ നന്ദകിഷോറിന്റെ ഭാര്യയായ നൈമയാണ് മരിച്ചത്. 23 വയസായിരുന്നു . വടക്കേക്കാടുള്ള ബാങ്കിലേക്ക് ഭർത്താവിന്റെ വീട്ടിൽനിന്നു സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത് . ഗുരുതരമായി പരുക്കേറ്റ നൈമയെ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാണ് കഴിഞ്ഞില്ല. 2020 ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.