Connect with us

Hi, what are you looking for?

News

ജനുവരി 8 ബുധനാഴ്ച ഭാരത് ബന്ദ് ; കേരളം നിശ്ചലമാകും സമരസമിതി !

 

കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് മാറുമെന്ന് സംയുക്ത സമരസമതി. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും സമരസമിതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ പണിമുടക്കിനാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരികുന്നത്.

44 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. കൂടാതെ പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. രാജ്യ വ്യാപക പണിമുടക്കിൽ പകുതിയോളം സംസ്ഥാനങ്ങൾ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതിയുടെ അവകാശ വാദം. സർക്കാർ, അർദ്ധ സർക്കാർ, ബാങ്കിംഗ്, മറ്റ് സർവ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം തന്നെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യസർവീസുകള്‍ , ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഷോപ്പിംഗ് മാളുകളോടും പണിമുടക്കിൽ സഹകരിക്കാൻ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎൻടിയുസി, യുടിയുസി,എഐടിയുസി, സിഐടിയു ,എസ്‍ടിയു ,സേവ അടക്കം 19 സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...