കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയതോടെ കോഴിയിറച്ചിക്ക് വന്‍ തോതില്‍ വിലയിടിഞ്ഞു ചിക്കന്‍ ആര്‍ക്കും വേണ്ടാതായി ഇതോടെ ചിക്കന്‍ വിറ്റഴിക്കാനായി കണ്ടുപിടിച്ച തന്ത്രമാണ് ഒരു കിലോ കോഴി വാങ്ങിയാല്‍ അഞ്ച് കിലോ പച്ചക്കറി ഫ്രീ കൊടുക്കുക എന്നത്. ചെറുവണ്ണൂര്‍ റോഡിലെ മര്‍ഹബ ചിക്കന്‍ സ്റ്റാള്‍ ആണ് ഓഫര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കോഴികളെ കൊണ്ടുവരുന്ന ലോറിയില്‍ തന്നെ വൃത്തിഹീനമായ സാഹചര്യത്തില്‍ കൊണ്ടുവന്ന പച്ചക്കറികള്‍ നാട്ടുകാര്‍ കണ്ടെത്തി. പഞ്ചായത്ത്, ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. അവരെത്തി പച്ചക്കറി വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കടയുടമയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കട പൂട്ടി സീല്‍ വയ്ക്കാനും ഉപയോഗ യോഗ്യമല്ലാത്ത പച്ചക്കറി ആഴത്തില്‍ കുഴിച്ചുമൂടാനും നിര്‍ദ്ദേശിക്കുകയായിരുന്നു.

You must be logged in to post a comment Login