Connect with us

Hi, what are you looking for?

News

കൊറോണ വൈറസ് സംശയം: കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍

ന്യൂ ഡല്‍ഹി: തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. എന്നാല്‍ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ശ്രീചിത്ര സന്ദര്‍ശിച്ചപ്പോള്‍ രോഗ ബാധിതനായ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് രോഗ ബാധിതനായ ഡോക്ടറുമായി സമ്പര്‍ക്കമുണ്ടാകാന്‍ ഇടയുണ്ട് ഇതെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക വസതിയില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത യോഗത്തില്‍ രോഗബാധിതനായ ഡോക്ടര്‍ പങ്കെടുത്തിട്ടില്ലെന്ന് ശ്രീചിത്ര അധികൃതര്‍ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...