കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടികയിലുള്ള ഷാഫി, പെരിഞ്ഞനത്തുള്ള സിറാജുദ്ദീൻ എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പോലീസും പഴയന്നൂരിലുള്ള ശബരി എന്നയാളെ പഴയന്നൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120 വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജ്ജിനെതിരെ മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത് ആറ് പേരെ തിരിച്ചറിഞ്ഞു. ഇവരും കേസിൽ പ്രതിയാവും. ഹോം ക്വാറൻൈറനിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിൽ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക.

You must be logged in to post a comment Login