ഉത്തര്‍പ്രദേശ്: ഉന്നാവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്രൂരമായ ബലാത്സഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളും കൂട്ടാളികളും ചേര്‍ന്ന് തട്ടി കൊണ്ട് പോയി തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി സമീപത്തുള്ള വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതിനു മുന്‍പായി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നു.
പെണ്‍കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കൂടുതല്‍ വിദഗ്ധ ചികിത്സക്കായി ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്, സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

You must be logged in to post a comment Login