എന്റെ മകളുടെ ആത്മാവിനു ഇനി ശാന്തി ലഭിക്കും, പോലീസിനും ഗവണ്‍മെന്റിനും നന്ദി. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അച്ഛന്റെ വാക്കുകളാണ് ഇവ. നവംബര്‍ 28 നാണ് ഇരുപത്തിയാറുകാരിയായ ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷഡ്‌നഗര്‍ ദേശീയപാതയിലെ പാലത്തിനടിയില്‍ കണ്ടെത്തിയത്. പ്രതികളായ മുഹമ്മദ്, ജോളു ശിവ, ജോളു നവീന്‍, ചിന്നകേശവുലു എന്നീ ലോറി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പോലിസ് വെടി വെക്കുകയാണുണ്ടായത്.
തന്റെ മകള്‍ മരിച്ചിട്ട് 10 ദിവസം ആകുന്നു എന്നും ഇത്ര വേഗം തനിക്ക് നീതി ലഭിച്ചതില്‍ അതിയായ ആശ്വാസം ഉണ്ടെന്നു മരിച്ച പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു

You must be logged in to post a comment Login