Connect with us

Hi, what are you looking for?

News

ശീതളപാനീയം കുടിച്ചതിന് ശേഷം ശാരീരികാവശത, വിഷാംശം; അശ്വിന്റെയും ഷാരോണിന്റെയും മരണങ്ങളിൽ സാമ്യങ്ങളേറെ

 

തിരുവനന്തപുരം : പാറശാലയിലെ ഷാരോണിന്റെ മരണത്തിന് സമാനമാണ് തമിഴ്നാട്ടിലെ ആറാംക്ലാസ് വിദ്യാർത്ഥി അശ്വിന്റെ മരണവും. ആസിഡിന് സമാനമായ വിഷാംശം ശരീരത്തിനുള്ളിൽ ചെന്നാണ് പതിനൊന്നുകാരൻ ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസം മരിച്ചത്. സ്കൂളിൽ വച്ച് കുട്ടിക്ക് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ ആരാണ് ശീതശ പാനീയം നൽകിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

പാറശാലയിലെ ഷാരോണിന്റെ ശരീരത്തിൽ വിഷാംശമെത്തിയെന്ന് സംശയിക്കുന്ന തമിഴ്നാട്ടിലെ രാമവർമൻചിറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് അശ്വിൻ എന്ന പതിനൊന്ന് വയസുകാരന് അ‍ജ്ഞാതൻ വിഷം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ആതംകോട് മായകൃഷ്ണ സ്വാമി സ്കൂൾ. രണ്ട് മരണത്തിലും സമാനതകളും ഏറെയാണ്. രണ്ടാൾക്കും ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിഷബാധയേറ്റത്. പാനീയം കുടിച്ച് ഉടനടിയല്ല മരണം സംഭവിച്ചത്. ശരീരത്തിൽ കാണപ്പെട്ട രോഗലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു.

രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകൾ ഇനിയും ബാക്കിയാണ്. സ്കൂളിൽ വച്ച് യൂണിഫോം അണിഞ്ഞ പൊടീമീശക്കാരൻ ചേട്ടനാണ് പാനീയം നൽകിയതെന്നാണ് മരണക്കിടക്കയിൽ നിന്നും അശ്വിൻ പറഞ്ഞത്. എന്നാൽ സ്കൂളിൽ തിരച്ചിൽ നടത്തിയതിൽ അത്തരൊത്തിലൊരാളെ കണ്ടെത്താനായില്ല. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ ആ തെളിവും ലഭിച്ചില്ല. 300 ൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കുട്ടികളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ അശ്വിൻ പറഞ്ഞ ലക്ഷണങ്ങളുള്ളവരില്ലെന്നും പൊലീസിന് തിരിച്ചടിയായി. വിദ്യാർത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾക്ക് നൽകിയ ഉറപ്പിൽ സിബിസിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.

 

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...