Connect with us

Hi, what are you looking for?

News

‘അഭിഭാഷകന്റെ സേവനം വേണ്ട, സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമിനിക് മാർട്ടിൻ കോടതിയിൽ

അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമിനിക് കോടതിയിൽ പറഞ്ഞു. പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. പ്രതിയെ നവംബർ 29 വരെ റിമാന്റ് ചെയ്തു.

അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.

ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...