സീരിയൽ താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായി .

0
437

സീരിയൽ താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായി.

മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷൻ ജീവിതത്തിൽ മാത്രമല്ല വെക്തി ജീവിതത്തിലും അവര്‍ ഒരുമിച്ചിരിക്കുകയാണ് .

ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തില്‍വച്ച് സ്നേഹയും ശ്രീകുമാറും ഇന്ന് വിവാഹിതരായി . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .

 

 

 

 

 

മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായമറിമായത്തിൽ   മണ്ഡോദരി , ലോലിതൻ എന്നീ   കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഇരുവരും  ജനപ്രീതി നേടിയത്.   മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷവും ശ്രീകുമാറിന്റെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങളിൽ ഒന്നാണ്