വാളയാര്‍ കേസിലെ പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു

0
445

 

പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ അട്ടപ്പളത്തു വച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കേസിലെ മൂന്നാം പ്രതിയായ കുട്ടിമധു എന്ന എം. മധുവിന് നേരേയാണ്  ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലിസ് സംഘം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നാട്ടുകാരില്‍ ചിലരുമായി ഉണ്ടായ  വാക്കുതര്‍ക്കത്തിനൊടുവില്‍ മധു അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍  മധുവിനെ  കയ്യേറ്റം ചെയ്യുകയായിരുന്നു.

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെലുങ്കാന പോലീസ് ഇന്നലെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലിസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ   കോടതി  വെറുതെവിട്ടത്  കേരളമാകെ    വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.