ശബരിമലയില്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പൊലീസ് പമ്പയിലും സന്നിധാനത്തും സുരക്ഷ വര്‍ധിപ്പിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ ആറിനോടനുബന്ധിച്ച് പ്രധാന ക്ഷേത്രങ്ങളില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. അയോധ്യ വിധിക്ക് ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനമായ നാളെ ശബരിമലയില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. സന്നിധാനത്തും പരിസരത്തുമായി ആയിരം പോലിസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും ഉയോഗിച്ചുള്ള ആകാശനിരീക്ഷണവും ബൈനോക്കുലര്‍ ഉപയോഗിച്ചുള്ള രഹസ്യപോലീസ് നിരീക്ഷണവും സജ്ജമാക്കിയിട്ടുണ്ട്. ശബരി പാത , പമ്പ, കാനനപാത, മരക്കൂട്ടം എന്നിവിടങ്ങളിലും പുല്‍മേട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടുകള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്ത ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്… കേരളം കൂടാതെ കര്‍ണാടക , ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസുകാര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

You must be logged in to post a comment Login