നെടുമ്പാശ്ശേരി: കൊച്ചിയില്‍ ഇന്ന് മൂന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. ദുബായ് വഴി ശനിയാഴ്ചയാണ് കുട്ടി ഉള്‍പ്പെട്ട കുടുംബം കൊച്ചിയില്‍ എത്തിയത് വിമാനത്താവളത്തില്‍ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. എമിറേറ്റ്‌സ്-530 വിമാനത്തിലെ ഇവരുടെ സഹയാത്രികര്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.

You must be logged in to post a comment Login