ഉദയംപേരൂര്‍ ‘ ദൃശ്യം ‘ മോഡല്‍ കൊലപാതകം, പ്രതികള്‍ അറസ്റ്റില്‍

0
470

ദൃശ്യം മോഡല്‍ കൊലപാതകം, പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവ് ഭാര്യയെക്കൊലപ്പെടുത്തി.

തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ വാടകയ്ക്കുതാമസിച്ചിരുന്ന ചേര്‍ത്തല സ്വദേശിനി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രേംകുമാറിനെയും സുഹൃത്ത് സുനിത ബേബിയെയും പോലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാട്ടുള്ള  റിസോർട്ടിൽ വച്ചായിരുന്നു സംഭവം. പ്രേം കുമാറും കാമുകിയും ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ട ശേഷം വിദ്യക്ക് മദ്യം നല്‍കി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പേയാട്ട് നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് കാട് നിറഞ്ഞ ഒരു പ്രദേശത്തു മറവ് ചെയ്തു. തുടര്‍ന്ന് വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ച ശേഷം വിദ്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.

പരാതിയെ തുടര്‍ന്ന്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വെക്തമായ തെളിവുകളുടെ അഭാവത്തില്‍  കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല .

പ്രേം കുമാറിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പോലിസ്  ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്. അന്വേഷണം ഗതി തിരിച്ചു വിടാനുള്ള ശ്രമവും പ്രേം കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു.  പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.