യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു

0
125

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു !

സൊമാറ്റോ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യൂബറിന്‍റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്‍റെ ഇന്ത്യന്‍ പതിപ്പ് യൂബര്‍ ഈറ്റ്‌സ് ഇന്ത്യ വാങ്ങുന്നതിന് ഉബെറുമായി സൊമാറ്റോ ചര്‍ച്ച നടത്തുന്നു. ഏകദേശം 400 മില്യണ്‍ ഡോളറായിരിക്കും യൂബര്‍ ഈറ്റ്‌സ് ഇന്ത്യയുടെ മൂല്യം എന്നാണ് റിപ്പോര്‍ട്ട്.

ടെക് ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രാദേശിക ഭക്ഷ്യ വിതരണ ബിസിനസ്സ് വാങ്ങുന്നതിന് സോമാറ്റോ യൂബറുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ കച്ചവടത്തോടെ ആഭ്യന്തര ഭക്ഷ്യ വിതരണ സേവനത്തില്‍ ഗണ്യമായ പങ്ക് ലഭിക്കാൻ യൂബര്‍ സൊമാറ്റോയില്‍ 150 മുതല്‍ 200 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തുക രണ്ട് കമ്പനികളും സംയുക്തമായി തുടങ്ങുന്ന പുതിയ ഒരു കമ്പനിയിലാണ് നിക്ഷേപിക്കുക.

യൂബറിന്റെ ഭാഗത്ത് നിന്നും എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല . യൂബര്‍, ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ ആമസോണ്‍ ഇന്ത്യയുമായി യൂബർ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു.

യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇവർ മാറും. വരും വര്‍ഷങ്ങളിൽ 15 ശതകോടി ഡോളറിന്‍റെ കച്ചവടം ഇന്ത്യൻ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത് . ഇത് മുതലെടുക്കാന്‍ വേണ്ടിയുള്ള സംയുക്തമായ നീക്കം എന്ന ലക്ഷ്യത്തിലാണ് യൂബറിന്‍റെ ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.