ഗാന്ധി ഫോട്ടോ തകർത്ത കുറ്റം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം-യൂത്ത് കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്‍റ്

0
18

വയനാട് : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ എം പി ഓഫിസ് ആക്രമണത്തിനിടെ ഗാന്ധി ഫോട്ടോ തകർത്ത സംഭവം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്‍റ് സംഷാദ് മരയ്ക്കാർ . ഇത്തരമൊരു നീക്കം പൊലീസിന്‍റെ വീഴ്ച മറയ്ക്കാൻ ആണ്. അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഇത് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോലീസ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.

പൊലീസ് ഫോട്ടോഗ്രാഫർ കയറി ഇറങ്ങിയതിന് ശേഷവും എസ് എഫ് ഐ പ്രവർത്തകർ ഓഫീസിന് സമീപത്തായി ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ എസ് എഫ് ഐ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളുണ്ട്. അത് മറച്ച് വെക്കുകയാണ് പൊലീസ് എന്നും യൂത്ത് കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്‍റ് സംഷാദ് മരയ്ക്കാർ ആരോപിച്ചു.