അന്നവർ അവനെ കുരങ്ങനെന്നും മൗഗ്ലിയെന്നും വിളിച്ച് കളിയാക്കി, ഇന്നവന്റെ കൂടെ സെൽഫിയെടുക്കാൻ മത്സരവും !

0
237

 

ഒരുസമയത്ത് അവനെ എല്ലാവരും കുരങ്ങനെന്നും മൗഗ്ലിയെന്നും വിളിച്ച് പരിഹസിച്ചു. ഇന്ന് അതെ ഗ്രാമവാസികൾക്ക് അവൻ ഒരു സെലിബ്രെറ്റിയാണ്. നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യാതെ കാടുകയറി കായ്കറികളും പഴങ്ങളുമെല്ലാം ആഹരിച്ച് അവിടെ കഴിഞ്ഞു കൂടുകയായിരുന്നു ഒരുകാലത്ത് സാൻസിമാൻ എല്ലി എന്ന റുവാണ്ടൻ യുവാവ്.

ശരീരത്തിന്റെ വലിപ്പത്തിന് അനുസരിച്ച് തല വളരാതിരിക്കുന്ന ‘മൈക്രോസെഫാലി’ എന്ന അപൂർവ രോഗാവസ്ഥയുള്ള എല്ലി നാട്ടുകാരുടെ ക്രൂരമായ പരിഹാസങ്ങൾക്ക് ഇരയായി മടുത്തതോടെ കാട് കയറി പോവുമായിരുന്നു.

എല്ലിയെ ഗ്രാമവാസികൾ ‘കുരങ്ങൻ’ എന്നും ‘മൗഗ്ലി’യെന്നുമൊക്കെയാണ് വിളിച്ചിരുന്നത്. എന്നാൽ, എല്ലാവർക്കും ഒരു നല്ലകാലമെന്നപോലെ എല്ലിക്കും വന്നു അവന്റെ നല്ല ദിനങ്ങൾ. എല്ലിയുടെ ജീവിതം ആഫ്രിമാക്സ് ടിവിയിലൂടെ കഴിഞ്ഞ ഫെബ്രുവരിയിൽ പുലർത്തുവന്നു. ഇതോടെ അവന്റെ ജീവിതം അവന് സ്വപ്നം കാണാൻ ആവുന്നതിലും അപ്പുറത്തേക്ക് മാറി മറിഞ്ഞു.

എല്ലിയുടെ ദുരവസ്ഥ സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുത്തികൊണ്ട് ഒരു ഡോക്യുമെന്ററി ചെയ്തതിനു പിന്നാലെ ആഫ്രിമാക്സ് ടിവി അവനുവേണ്ടി ഒരു GoFundMe പേജും സെറ്റ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് അതിലൂടെ എല്ലിയെ സഹായിക്കാനും അവർ അഭ്യർത്ഥിച്ചു.

അവന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സഹായം ലഭിച്ചു. ഇപ്പോൾ എല്ലി ജിസെൻയിയിലെ യൂബുംവേ സ്‌പെഷ്യൽ നീഡ്‌സ് സ്‌കൂളിൽ ചേർന്ന് പഠിക്കുകയാണ്. അവിടെ അവൻ കോട്ടും സ്യൂട്ടും അടക്കമുള്ള നല്ല വസ്ത്രങ്ങൾ ധരിച്ചാണ് പോകുന്നത്.

കുറച്ചു നാൾ മുൻപുവരെയും തന്നെ പരിഹസിച്ചിരുന്ന ഗ്രാമീണർക്ക് മുന്നിൽ ഇന്ന് എല്ലി ഒരു സ്റ്റാറാണ്. ഡോകുമെന്ററി പുറത്തിറങ്ങിയ ശേഷം ഒരു ഗ്ലോബൽ സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞ അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അവർ മത്സരിക്കുകയാണ് ഇപ്പോൾ.