ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹവാർഷിക ദിവസം നവവധു തൂങ്ങിമരിച്ചു

0
70

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിൽ ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങൾക്കിടെയാണ് സംഭവം. ആഘോഷങ്ങൾക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു.

കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് പോയി. അപ്പോഴായിരുന്നു യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്.

സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.

സ്നേഹ വിനോദ്