യുവതാരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. സൗരവുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സ് എഫ്സിയിൽ നിന്നാണ് ഈ യുവ വിംഗർ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബിൽ തുടരും
റെയിൻബോ എഫ്സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. എടികെയുടെ റിസർവ് ടീമിൽ ചെറിയ കാലം കളിച്ച ശേഷം 2020ൽ ചർച്ചിൽ ബ്രദേഴ്സിൽ ചേർന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായി താരം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയിരുന്നു. ഇക്കാലയളവിൽ ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.