സംസ്ഥാനത്താകെ ലോക് ഡൗണ്‍ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി. ഇനി മുതൽ സർക്കാർ ഡോക്ടർ നൽകുന്ന കുറിപ്പടിയുള്ളവർക്കു മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ എക്സൈസ് ഇത് ബെവ്കോയ്ക്കു കൈമാറുകയും തുടർന്ന് മൂന്ന് ലീറ്റർ മദ്യം ബെവ്കോ അപേക്ഷകരുടെ വീട്ടിലെത്തിക്കുകയും ചെയ്യുന്നതാണ് പുതിയ മാർഗരേഖ.
കൂടുതൽ അപേക്ഷകരുള്ളത് റമ്മിനും ബ്രാൻഡിക്കുമാണ് . നേരത്തേ മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അപേക്ഷകൾ വ്യക്തമായ മാർഗ നിർദേശം പുറത്തു വന്നശേഷം മാത്രം പരിഗണിച്ചാൽ മതിയെന്നായിരുന്നു എക്സൈസിന്റെ തീരുമാനം. ഇന്ന് അങ്കമാലിയിലും വാരാപ്പുഴയിലും എറണാകുളത്തും പാലക്കാട്ടും ഡോക്ടർമാരുടെ കുറിപ്പടികളുമായി മദ്യത്തിന് ആവശ്യക്കാരെത്തി.
എന്നാൽ എറണാകുളത്ത് എത്തിയ അപേക്ഷകൻ സമർപ്പിച്ചത് റിട്ടയർ ചെയ്ത ഡോക്ടറുടെ കുറിപ്പടിയായിരുന്നു മറ്റു പലരും സമർപ്പിച്ചത് സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികളും ഇതോടെ ഇവയൊന്നും പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് മടക്കി അയച്ചക്കുകയായിരുന്നു. സർക്കാർ ഉത്തരവിലുള്ളത് ഡോക്ടറുടെ കുറിപ്പടിയിൽ ‘ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രം’ എന്ന് എഴുതി നൽകിയാൽ മതി എന്നായിരുന്നു . എന്നാൽ ഇതിന്റെ തുടർ നടപടികളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്നാണ് എത്ര അളവിൽ എത്ര ദിവസത്തേയ്ക്കു നൽകണമെന്ന കാര്യത്തിൽ വ്യക്തമായ മാർഗരേഖ പുറത്തിറങ്ങിയത്.
എക്സൈസിന് ഇതു വരും ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ ഇതൊരു ബാധ്യതയാകാനും ഇടയുണ്ട്. എക്സൈസിന്റെ മുന്നിലുണ്ടാകുന്ന വലിയ ഒരു വെല്ലുവിളി കുറിപ്പടികൾ യഥാർഥമാണോ എന്ന് ഉറപ്പു വരുത്തുകയായിരിക്കും .

You must be logged in to post a comment Login