WTC Final: വെളിച്ചക്കുറവിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു; ന്യൂസീലന്‍ഡിന് 101 റണ്‍സ്

0
167

 

ഇന്ത്യ-ന്യൂസീലന്‍ഡ് ലോക ടെസ്റ്റ്   ചാമ്പ്യൻഷിപ്പ്  മത്സരം ഞായറാഴ്ചയും വെളിച്ചക്കുറവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിന്തുടര്‍ന്ന കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന സ്കോറില്‍ നില്‍ക്കവേയാണ് മത്സരം നിര്‍ത്തിവച്ചത്.ടോം ലാതമിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ലാതം 104 പന്തില്‍ നിന്ന് 30 റണ്‍സും കോണ്‍വേ 153 പന്തില്‍ നിന്ന് 54 റണ്‍സും നേടി.

നായകന്‍ കെയിന്‍ വില്യംസണും റോസ് ടെയ്ലറുമാണ് ക്രീസില്‍. 37 പന്തില്‍ നിന്ന് 12 റണ്‍സാണ് വില്യംസണ്‍ നേടിയത്. ടെയ്ലര്‍ രണ്ട് പന്തില്‍ നിന്ന് റണ്ണൊന്നും നേടിയില്ല.ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 217 റണ്‍സിന് പുറത്തായി. 92.1 ഓവറിലാണ് ഇന്ത്യ 217 റണ്‍സ് നേടിയത്.

പ്രസാദ്