കൊച്ചി: പലകാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. എന്നാല്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍.
ഒരു പരിധിയിലധികം മുടി കൊഴിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. താരനും മുടികൊഴിച്ചിലും അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
Watch True Tv Kerala News on Youtube and subscribe regular updates
200 മില്ലി വെളിച്ചെണ്ണയില്‍ നാലോ അഞ്ചോ കറിവേപ്പില ചേര്‍ക്കുക. ശേഷം ഈ വെളിച്ചെണ്ണ ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ നിറം മാറുമ്പോള്‍ തീ ഓഫ് ചെയ്ത് തണുക്കാന്‍ വയ്ക്കുക. പിന്നീട് ഇത് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുക. 15 മിനുട്ട് ഇട്ട് തലയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി ഷാംപൂവോ ചെമ്പരത്തി താളിയോ ഉപയോഗിച്ച് കഴുകി കളയുക.
മുട്ടയുടെ വെള്ള മുടിയ്ക്ക് സൂപ്പര്‍ഫുഡാണെന്ന് തന്നെ പറയാം. മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, ബയോട്ടിന്‍, ഫോളേറ്റ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്. മുട്ടയുടെ വെള്ള തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
sobha