വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ വീടിനു സമീപമുള്ള മൈതാനത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നും പീഡന ശ്രമത്തിനിടെയാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും പോലീസ് കണ്ടെത്തി. പ്രദേശവാസിയായ യുവാവിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു . ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് മരിച്ചത്. ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചാണു പുരോഗമിക്കുന്നതെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നിഗമനം, പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണ് . പീഡന ശ്രമത്തെ എതിർത്ത വീട്ടമ്മയെയുടെ തലയിൽ പ്രതി കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വീട്ടമ്മ മരിച്ചത് രക്തം വാർന്നാണെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ . പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. ഇന്നലെ രാത്രി യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും പൊലീസിനു ലഭിച്ചു. ഡൈമുക്ക് മൈതാനത്താണ് ഞായറാഴ്ച രാത്രി വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്.
മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്കു പോയ വിജയമ്മയുടെ കരച്ചിൽ കേട്ട് സമീപവാസി ഒച്ച വച്ചു. തൊട്ടു പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. തുടർന്നു നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത് .

You must be logged in to post a comment Login