ലൈംഗികമായി പീഡിപ്പിച്ചയാളെ കഴുത്തറുത്ത് കൊലപ്പെടുത്തി പെൺകുട്ടി.

0
118

ലൈംഗികമായി പീഡിപ്പിച്ചയാളെ കഴുത്തറുത്ത് കൊലപ്പെടുത്തി പെൺകുട്ടി.

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷവും ഭീഷണി തുടര്‍ന്നയാളെ 24 വയസ്സുകാരി കഴുത്തറുത്ത് കൊലപ്പെടുത്തി . 54 വയസ്സുകാരനായ പീഡകനെ കണ്ണില്‍ പശ തേച്ചശേഷം കഴുത്തറത്ത് കൊലചെയ്യുകയായിരുന്നു. പെൺകുട്ടിയെ പോലീസ് അറസ്റ് ചെയ്തു .

54 വയസ്സുകാരനായ ശേഖര്‍ നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ശേഷം തുടര്‍ച്ചയായി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു . ചെന്നൈ വാഷര്‍മെന്‍പേട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി വിവാഹത്തിന് തയാറെടുക്കുകയാണെന്ന് അറിഞ്ഞതോടെ  ശേഖര്‍ വീണ്ടും ഭീഷണിയുമായി എത്തി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

കൊലപാതകം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് തുടര്‍ച്ചയായ ഭീഷണികളാണ് എന്ന് പെണ്‍കുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ശേഖര്‍ തിരുവോട്ടിയൂര്‍ സ്വദേശിയാണ് . ശേഖറിന്‍റെ സുഹൃത്തിന്‍റെ മകളാണ് പ്രതിയായ പെൺകുട്ടി.

രാത്രി ശേഖറിന്‍റെ ജഡം വാഷര്‍മെന്‍പേട്ട് ക്രോസ് റോഡില്‍ കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഒരു സമ്മാനം തരാനുണ്ട് എന്ന പേരില്‍ ശേഖറിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കണ്ണടയ്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശേഖര്‍ അനുസരിച്ചു. കണ്ണിൽ സൂപ്പര്‍ ഗ്ലൂ തേച്ചശേഷം കയ്യില്‍ കരുതിയ കത്തി കൊണ്ട് പെണ്‍കുട്ടി ശേഖറിനെ കുത്തുകയായിരുന്നു. ശേഖര്‍ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം പെണ്‍കുട്ടി സ്ഥലംകാലിയാക്കി. പക്ഷേ, അധികം വൈകാതെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ് ചെയ്യുകയായിരുന്നു.

പോലീസിന്റെ വിശദീകരണം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശേഖറിന്‍റെ ചെയ്‍തികള്‍ അറിയാമായിരുന്നു എന്നാണ് , എന്നാല്‍ സാമ്പത്തികമായി ശേഖര്‍ കുടുംബത്തെ സഹായിച്ചിരുന്നതിനാൽ പെൺകുട്ടിയുടെ കുടുംബം സാഗറിന്റെ ചെയ്തികൾക്ക് മൗനാനുവാദം നൽകുകയായിരുന്നു.