അടിമാലി പൊലീസ് സ്റ്റേഷനു സമീപം റോഡരികിൽ കാറിൽ ഉപേക്ഷിച്ച നിലയിൽ കസീഞ്ഞ മാസം കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. ശരീരത്തിന്റെ ഒരു ഭാഗം പക്ഷാഘാതം വന്നു തളർന്ന ലൈലാമണിയെ കഴിഞ്ഞ മാസം 17നായിരുന്നു കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . ഭർത്താവായ മാത്യുവാണു തന്നെ കാറിൽ ഉപേക്ഷിച്ചു പോയത് എന്നാണു ലൈലാമണി പൊലീസിനോട് പറഞ്ഞത്. കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് മാത്യു ഇവരെ പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ആയിരുന്ന ഇവരെ 18 ആം തിയതിയോടെ മകൻ മഞ്ജിത് ആണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത് . മാത്യുവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .

You must be logged in to post a comment Login