ഡൽഹിയിൽ കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഡല്‍ഹി ജനക്പുരിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോർട്ടു ചെയ്ത രണ്ടാമത്തെ കോവിഡ് 19 മരണമാണ് ഇത്. മരിച്ചത് ഡൽഹിയിൽ ആറാമതായി കോവിഡ് സ്ഥിരീകരിച്ച രോഗിയാണ് .
കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ കലബുറഗിയിൽ മരിച്ച ആൾക്കും കോവിഡ് ആയിരുന്നു എന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ധിഖി എന്ന ആളാണ് മരിച്ചത് . ഇതുവരെ 85 പേർക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 22 പേർ കേരളത്തിലും. 42,000 പേർ രാജ്യത്താകെ നിരീക്ഷണത്തിൽ കഴിയുന്നു.

You must be logged in to post a comment Login